കൊൽക്കത്ത: പശ്ചിമബംഗാളിൽ ഹൈന്ദവർക്ക് നേരെ അധിക്ഷേപം. കാളിയുടെയും ശിവന്റെയും വിഗ്രഹങ്ങൾ തകർന്ന നിലയിൽ കണ്ടെത്തി. ഹൈന്ദവർക്കെതിരെ നിരന്തരമുള്ള ഇത്തരം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തുവന്നു. തകർന്ന വിഗ്രഹത്തിന്റെ ഭാഗങ്ങളുമായി വിശ്വാസികളും നിരത്തിലിറങ്ങി പ്രതിഷേധിച്ചു.
രാവിലെ പന്തൽ സന്ദർശിച്ചവരാണ് വിഗ്രഹങ്ങൾ തകർന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ സ്ഥലത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷം ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.
വിഗ്രഹങ്ങൾ തകർക്കപ്പെട്ടതിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജിഹാദികളാണ് ഇതിന് പിന്നിൽ. ഇക്കാര്യം മൂടിവയ്‌ക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നത്. മമതയുടെ നാണംകെട്ട ഭരണകൂടത്തിന് സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ബംഗാളിലെ ഹൈന്ദവർ മമതയുടെ പ്രീണന രാഷ്‌ട്രീയത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















