പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നട സിനിമകളിൽ സജീവമായിരുന്നു. മലയാളത്തിലും ഒട്ടനവധി മികച്ച സിനിമകളിലെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളത്തിൽ ഫാസിൽ, സിദ്ദിഖ്, സിബി മലയിൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾക്കായി സംഘട്ടനരംഗങ്ങൾ ഒരുക്കിയിരുന്നു. ഫ്രണ്ട്സ്, മൈഡിയർ കരടി, കൈഎത്തും ദൂരത്ത്, അമൃതം, ബോഡി ഗാർഡ് തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.















