തിരുവനന്തപുരം: പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎം-ശ്രീ സ്‌കൂള്‍ കേരളത്തിൽ നടപ്പാക്കാന്‍ സാധിക്കും.
എല്‍ഡിഎഫിലെ എതിര്‍പ്പുകള്‍ മറികടന്നാണ് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെക്കാൻ കേരളം തീരുമാനിച്ചത് . സിപിഐ പദ്ധതിയെ എതിര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. ഇതോടെ പിഎം-ശ്രീ സ്‌കൂള്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് കേരളത്തിന് ലഭ്യമാകും.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടതോടെ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.















