വിഷാദരോഗം മറികടക്കാനാണ് താൻ അഭിനയിക്കുന്നതെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ മാനസികസമ്മർദ്ദത്തെ കുറിച്ചും ഷാരൂഖ് ഖാന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ ദിൽവാലേ ദുൽഹനിയാ ലേ ജായോംഗേ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ വളരെയധികം വേദനിച്ചിരുന്നെന്നും ഷാരൂഖ് ഖാൻ തുറന്നുപറഞ്ഞു.
മാതാപിതാക്കളുടെ വിയോഗത്തിന് ശേഷം സഹോദരി (ഷെഹ്നാസ് ഖാൻ) കരഞ്ഞിട്ടില്ല. ഒന്നും മിണ്ടാതെ ശൂന്യതയിലേക്ക് നോക്കിയിരിക്കും. ചില പ്രശ്നങ്ങൾ അവൾക്കുണ്ട്. ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അവൾ വീണ്ടും ആശുപത്രിയിലായി. അവൾ ചികിത്സയിൽ കഴിയുമ്പോഴാണ് ഞാൻ “തുജേ ദേഖാ തോ ജാനാ സനം” എന്ന ഗാനത്തിൽ അഭിനയിച്ചത്.
ജീവിതത്തിൽ ഇത്ര വിഷമത്തോടെയിരിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് മുഴുവൻ സമയവും ജോലി ചെയ്യുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഞാനും സഹോദരിയുടെ അവസ്ഥയിലേക്ക് പോകും. ആ വിഷാദം ഒഴിവാക്കാനാണ് താൻ അഭിനയിക്കുന്നതെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.















