തിരുവനന്തപുരം: ‘അപകടം ഈ ഭരണം’ എന്ന മുദ്രാവാക്യമുയർത്തി ബിജെപി നടത്തുന്ന രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും തുടങ്ങി.ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണം കൊള്ളയടിച്ച പിണറായി വിജയൻ സർക്കാരിനെതിരെയാണ് സമരം. വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു.
സ്വര്‍ണക്കൊളളയില്‍ നടപടി വേണം,ദേവസ്വം മന്ത്രി രാജിവെക്കണം, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. ദേവസ്വം ബോര്‍ഡിലെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷിപ്പിക്കണമെന്നും ആവശ്യമുണ്ട്. എല്ലാ ദേവസ്വം ബോര്‍ഡുകളിലും അടിയന്തരമായി സി.എ.ജി. ഓഡിറ്റ് നടത്തണമെന്നുളള ആവശ്യവുമുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തിന്റെ ഭാഗമായി.















