വാഷിംഗ്ടൺ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു. ഹെലികോപ്പ്റ്ററും ഫ്ളൈറ്റ് ജറ്റുമാണ് തകർന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. യുഎസ് നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്.
യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് പതിവ് പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കപ്പലിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. അരമണിക്കൂറിന് ശേഷമാണ് അടുത്ത അപകടം സംഭവിച്ചത്. ബോയിംഗ് എഫ് , എ-18 എഫ് സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനവും തകർന്നുവീഴുകയായിരുന്നു.
ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്ന് യുഎസ് നാവികസേന അറിയിച്ചു. അപകടത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധവാഹിനി കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് നിമിറ്റ്സ്. ഏറ്റവും പഴക്കംച്ചെന്ന യുഎസ് വിമാനവാഹിനി കപ്പലാണിത്.
വ്യാഴാഴ്ച ദക്ഷിണ കൊറിയയിൽ വെച്ച് നടക്കുന്ന വ്യാപാര ചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിന്റ് ഷി ജിംഗ്പിംങുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന്റെ ഏഷ്യൻ നയതന്ത്ര പര്യടനത്തിനിടയിലാണ് ഈ വിമാനാപകടങ്ങൾ സംഭവിച്ചത്. ഇത് വീണ്ടും വിവാദ ചർച്ചകൾക്ക് വഴിവെക്കുകയാണ്.യുഎസും ചൈനയും തമ്മിലുള്ള പുതിയ സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.















