മെസിയും അർജന്റീന ടീമും കേരളത്തിൽ എത്തില്ലെന്ന് സ്ഥിരീകരിച്ചതോടെ ചോദ്യങ്ങളോട് പ്രകോപിതനായി കായികമന്ത്രി വി അബ്ദുറഹ്മാൻ. മെസി വരുമോയെന്ന ചോദ്യത്തിന് സ്പോൺസറോട് പോയി ചോദിക്ക് എന്നായിരുന്നു മറുപടി. മന്ത്രി മാധ്യമപ്രവർത്തകരെ ബലമായി പിടിച്ചുമാറ്റുകയും ചെയ്തു. കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും മന്ത്രിക്ക് മറുപടിയില്ല.
മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്ന എ സി മൊയ്തീൻ എം എൽ എയും മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി. മാധ്യമങ്ങളുടെ മൈക്ക് തട്ടിമാറ്റിയാണ് എ സി മൊയ്തീൻ പ്രതികരിച്ചത്. മാധ്യമ പ്രവർത്തകർക്ക് പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടായി. എരുമപ്പെട്ടി സ്കൂൾ മൈതാനം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയപ്പോഴാണ് സംഭവ വികാസങ്ങൾ.















