തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സ്‌കൂളുകളിൽ നാളെ ക്ലാസുകൾ ഉച്ചവരെ മാത്രം. സംസ്ഥാന സ്‌കൂൾ കായികമേള സമാപിക്കുന്നതിനാലാണ് ഈ അവധി. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ നാളെ ഉച്ചക്കുശേഷം എല്ലാ സ്കൂളുകൾക്കും അവധി ആയിരിക്കും .
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
നാളെ വൈകുന്നേരമാണ് സംസ്ഥാന സ്‌കൂൾ കായികമേളയുടെ പരിസമാപ്തി. വൈകുന്നേരം നാലിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് മുഖ്യാതിഥി.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും.















