തൃശൂർ : പി എം ശ്രീ കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചതിനെതിരെ സിപിഐയുടെ വിദ്യാർത്ഥി യുവജന വിഭാഗങ്ങളായ എ ഐ എസ് എഫും , എ ഐ വൈ എഫും സമരങ്ങളുമായി മുന്നോട്ട് നീങ്ങവേ അതെ നാണയത്തിലുള്ള തിരിച്ചടിയുമായി സി പി എമ്മും രംഗത്ത്.
കൃഷിവകുപ്പിനെതിരെ എസ്എഫ്ഐ ആണ് പ്രത്യക്ഷ സമരം നയിക്കുന്നത്. കാർഷിക സർവകലാശാല ഫീസ് വർദ്ധന ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാർഷിക സർവകലാശാലയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫീസ് വർദ്ധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് എസ് എഫ് ഐയുടെ സമരം.
വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫ്- എ ഐ വൈ എഫ് എന്നിവ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത് രാഷ്‌ട്രീയ നിരീക്ഷകർ കൗതുകത്തോടെയാണ് കാണുന്നത്.















