എറണാകുളം : മെസ്സിയെ എത്തിച്ച് അർജന്റീന ടീമിനെ രംഗത്തിറക്കി നടത്തിയ വ്യാജപ്രചരണം പോളിഞ്ഞതോടെ പുറത്ത് വരുന്നത് വൻ ഗൂഡാലോചനയാണ്. ഇതിലൂടെ സ്പോൺസർ ആന്റോയും കൂട്ടരും ലക്ഷ്യമിട്ടത് വൻ തട്ടിപ്പായിരുന്നു എന്ന് തെളിയുന്നു.
വി വി ഐ പി പാക്കേജിന് ഈ മാഫിയ പിരിക്കാനിരുന്നത് ഒരുകോടി രൂപയാണ് . വി വി ഐ പി ടിക്കറ്റിന്റെ വില 50 ലക്ഷവും ആയിരുന്നു പ്ലാനിൽ.
മെസ്സിയുടെ പേരിൽ വിൽക്കാനിരുന്ന ടിക്കറ്റ് നിരക്ക് 5000 മുതൽ 1 കോടി വരെ ആയിരുന്നു. മെസിയെ മുൻനിർത്തി സ്പോൺസർ മാഫിയ നടത്തിയത് വ്യാപക പ്രചാരണമായിരുന്നു.
ഈ പരിപാടിയുമായി ബന്ധപ്പട്ട് സ്പോൺസറുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ദുരൂഹമാണ്. മെസിയുടെ സ്റ്റേഡിയത്തിലെ പരിശീലനവും ബിസിനസ് ആക്കാൻ ഇവർ ലക്ഷ്യമിട്ടു.
സുരക്ഷ പരിഗണിക്കാതെ സ്റ്റേഡിയത്തിൽ 50,000 കാണികളെ എത്തിക്കാനും പദ്ധതിയിട്ടു എന്നാണ് അറിയുന്നത്.















