ലക്നൗ: സൂര്യനമസ്‌കാരത്തിന്റെയും മറവിൽ വിദ്യാർത്ഥികളെ നിസ്കാരം പഠിപ്പിച്ച അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് സംഭവം. ദിയോഹാരി ഗ്രാമത്തിലെ ഗവൺമെന്റ് മിഡിൽ സ്കൂളിലെ അദ്ധ്യാപകനായ ജബൂർ തദ്‌വിക്കെതിരെയാണ് നടപടി.
യോഗയുടെ പേരിൽ വിദ്യാർത്ഥികളെ നമസ്കാരത്തിന് നിർബന്ധിക്കുന്നതായി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഷയം അന്വേഷിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജബൂർ തദ്‌വിക്കെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഡ് ചെയ്തത്.















