കൊല്ലം : സ്കൂൾ യൂത്ത് ഫെസ്റ്റിവലിനിടെ മഴയത്ത് പന്തൽ തകർന്നു വീണു. കൊല്ലം പരവൂർ ഭൂതക്കുളം ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം.
രണ്ടു കുട്ടികൾക്കും ഒരു അധ്യാപികയ്‌ക്കും നിസ്സാര പരിക്ക് .ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉദ്ഘാടനത്തിന് ശേഷം പരിപാടികൾ നടക്കവേ ആണ് വേദിക്ക് മുന്നിലെ ഷീറ്റ് ഇട്ട പന്തൽ തകർന്നത് . കനത്ത മഴയും കാറ്റുമാണ് പന്തൽ തകരാൻ കാരണം.ആരുടേയും പരിക്ക് ഗുരുതരമല്ല.















