ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ പ്രതീക്ഷ നൽകി എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. ജീവനകാര്‍ക്കും പെൻഷൻക്കാര്‍ക്കും പ്രയോജനപ്പെടും. 50 ലക്ഷം ജീവനക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
2026 ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, സംയുക്ത കൺസൾട്ടേറ്റീവ് മെഷിനറിയിലെ സ്റ്റാഫ് വിഭാഗം എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് പ്രഖ്യാപനം.















