പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽവിട്ടു. നാല് ദിവസത്തേക്കാണ് കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ അന്വേഷണം നടക്കും.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി തെളിവെടുപ്പ് നടത്തും. കോടികളുടെ ഭൂമി ഇടപാടിന്റെയും പലിശയ്‌ക്ക് പണം നൽകിയ തെളിവുകൾ ഉൾപ്പെടെ പ്രത്യേക അന്വേഷണം സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ സ്വർണവ്യാപാരിയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായിയുമായ ഗോവർദ്ധന്റെ ജ്വാല്ലറിയിൽ നിന്ന് ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം കണ്ടെത്തിയിരുന്നു.















