ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധസേനയുടെ കരുത്തനായ റഫേൽ യുദ്ധവിമാനത്തിൽ യാത്രയ്‌ക്കൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. ഹരിയാനയിലെ അംബാലയിൽ നിന്നാണ് രാഷ്‌ട്രപതി യാത്രയ്‌ക്ക് തയാറെടുക്കുന്നത്. ഇത് സംബന്ധിച്ച് രാഷ്‌ട്രപതി ഭവൻ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
വ്യോമസേനയുടെ ആധുനിക റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ രാഷ്‌ട്രപതിയായിരിക്കും ദ്രൗപദി മുർമു. രണ്ടാം തവണയാണ് രാഷ്‌ട്രപതി യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്നത്. നേരത്തെ സുഖോയിലും മുർമു യാത്ര ചെയ്തിരുന്നു. 2023 ഏപ്രിലിൽ അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്നാണ് രാഷ്‌ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിച്ചത്.
ഹരിയാനയിലെ അംബാല വ്യോമസ്റ്റേഷൻ സന്ദർശിക്കുന്നതിനിടെയായിരിക്കും രാഷ്‌ട്രപതിയുടെ പറക്കൽ. വ്യോമസേനയുടെ ഏറ്റവും പഴയ സ്റ്റേഷനുകളിൽ ഒന്നാണിത്.















