എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ജിസിഡിഎ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും പാർട്ടി പ്രവർത്തകർക്കുമെതിരെയാണ് പരാതി ഉയരുന്നത്. പാർട്ടിപ്രവർത്തകർക്കൊപ്പം മുഹമ്മദ് ഷിയാസ് സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്നാണ് പരാതി.
ദീപ്തി മേരി വർഗീസ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയും ആരോപണം ഉയരുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ നിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് അതിക്രമിച്ച് കയറിയതെന്ന് പരാതിക്കാർ പറയുന്നു.















