കൊല്ലം: കലോത്സവം നടക്കുന്നതിനിടെ സ്റ്റേജ് തകർന്നുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. പരവൂർ പൂതക്കുളം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് അപകടം നടന്നത്. അദ്ധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പന്തൽ തകർന്നുവീണത്.
കലോത്സവമത്സരം ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം സ്റ്റേജ് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപികയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















