തൃശൂർ : തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തൃശൂർ കുതിരാനിലാണ് ഫോറസ്റ്റ് വാച്ചർ ബിജുവിനെ കാട്ടാന ആക്രമിച്ചത്.
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ബിജു ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാർ തടിച്ചു കൂടി.
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. വീടുകളിലും ഇടറോഡുകളിലും കയറി ആന ഓടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഫോറസ്റ്റ് വാച്ചർക്ക് പരിക്കേറ്റ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നാട്ടുകാർ തടഞ്ഞ് വെച്ചു.
കാട്ടാന ശല്യത്തിന് പരിഹാരം കാണാതെ ഇവരെ വിട്ടയക്കില്ല എന്ന് നാട്ടുകാർ.















