70ാം വയസ്സിൽ എട്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ഹോളിവുഡ് താരം കെൽസി ഗ്രാമർ. ചിയേഴ്‌സ്”, “ഫ്രേസിയർ” തുടങ്ങിയ ഷോകളിലുടെ പ്രശസ്തനായ കെൽസിക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് 70 വയസ്സ് തികഞ്ഞത്. തിങ്കളാഴ്ചത്തെ പോഡ്‌കാസ്റ്റിന്റെ എപ്പിസോഡിലാണ് മൂന്ന് ദിവസം മുൻപ് മകൻ ജനിച്ച കാര്യം കെൽസി വെളിപ്പെടുത്തിയത്.
2011ലാണ് കെൽസി 46 കാരിയായ കേറ്റ് വാൽഷിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകളും രണ്ട് ആൺമക്കളുമുണ്ട്. എമ്മി ജേതാവായ കെൽസി നാല് വിവാഹം കഴിച്ചിട്ടുണ്ട്. നാല് ഭാര്യമാരിലായി നടന് ആകെ എട്ടുമക്കളുണ്ട്.
2011 ഒക്ടോബറിൽ കെൽസിക്ക് ആദ്യ പേരക്കുട്ടി പിറന്നത്. ഒരു വൃദ്ധനായ അച്ഛനാകുന്നതിന്റെ സൗന്ദര്യത്തെക്കുറിച്ച് അദ്ദേഹം അടുത്തിടെ സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ വാതോരാതെ സംസാരിച്ചിട്ടുണ്ട്.















