കൊച്ചി: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരതാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 31 മുതല്‍ നവംബര്‍ 16 വരെ എല്ലാ ജില്ലകളിലും യൂണിറ്റി മാര്‍ച്ച് സംഘടിപ്പിക്കും.
ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശവുമായി സര്‍ദാര്‍ പട്ടേലിന്റെ ചിന്തകള്‍ യുവതലമുറകളിലേക്ക് എത്തിക്കുന്നതിനായാണ് യൂണിറ്റി മാർച്ച് സംഘടിപ്പിക്കുന്നത്. 31ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ തുടങ്ങുന്ന യൂണിറ്റി മാര്‍ച്ച് ചിന്മയ സ്‌കൂളില്‍ സമാപിക്കും.
പദയാത്രയുടെ ഡിജിറ്റല്‍ ഘട്ടമായി സോഷ്യല്‍ മീഡിയ റീല്‍ മത്സരങ്ങള്‍, ഉപന്യാസ രചന, സര്‍ദാര്‍ @ 150 യങ് ലീഡേഴ്സ് പ്രോഗ്രാം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. രജിസ്‌ട്രേഷന്റെയും എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ യൂണിറ്റി മൈ ഭാരത് പോര്‍ട്ടലില്‍ ലഭ്യമാണ് (https://mybharat.gov.in/pages/unity march).















