കൊല്ലം: ഇസ്ലാമിക ആഭിചാരത്തിന് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭർത്താവ് മീൻകറിയൊഴിച്ചു. ചടയമംഗലം വെയ്‌ക്കൽ സ്വദേശി റെജുല ഗഫൂറിന്റെ മുഖത്താണ് പൊള്ളലേറ്റത്. ഉസ്താദിന്റെ ആഭിചാരക്രിയയ്‌ക്ക് കൂട്ടുനിൽക്കാത്തതാണ് അതിക്രമത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.
കഴിഞ്ഞ കുറച്ചു ദിവസമായി റെജുലയുടെ ദേഹത്ത് സാത്താൻ കൂടിയിരിക്കുന്നു എന്നു പറഞ്ഞ് ഇസ്ലാമിക ആഭിചാരം നടത്താറുണ്ട്. അഞ്ചലിലെ എറത്തുള്ള ഉസ്താദ് ആയിരുന്നു ഇതിന്റെ പിന്നിൽ. ഇന്നലെ രാവിലെ ഉസ്താദിന്റെ അടുത്ത് നിന്ന് ഭസ്മവും തകിടും കൊണ്ടുവന്ന സജീർ റെജുലയോട് മുടിയഴിച്ചിട്ട് ഇരിക്കാൻ ആവശ്യപ്പെട്ടു. ഇത്തരം ആഭിചാരത്തിന് വഴങ്ങാനാകില്ലെന്ന് പറഞ്ഞ് യുവതി ബഹളമുണ്ടാക്കി. ഇതിന്റെ വൈരാഗ്യത്തിൽ അടുപ്പിലിരുന്ന മീൻ കറി സജീർ റെജുലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
മുഖത്തു പൊള്ളാലേറ്റ റെജുലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജീറിനെതിരെ റെജുലയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.















