കൊല്ലം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം കടയ്‌ക്കലാണ് സംഭവം. കടയ്‌ക്കൽ പഞ്ചായത്ത് പാലക്കൽ വാർഡിലെ സിപിഎം മെമ്പറുടെ മകനായ അജുഷ് അശോകനാണ് പിടിയിലായത്.
യുവാവിൽ നിന്ന് 15 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് ലഹരി കേരളത്തിലേക്ക് എത്തിക്കുന്നത്. ട്രെയിൻ മാർഗം കൊല്ലത്ത് എത്തിച്ച ശേഷം ബസിൽ നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു.















