അഹമ്മദാബാദ്: ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം. അദ്ദേഹത്തിന്റെ ജന്മദിനം രാഷ്‌ട്രം രാഷ്‌ട്രീയ ഏകതാ ദിവസാണ് ആചാരിക്കുന്നത്. പട്ടേലിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന നർമദ ജില്ലയിലെ ഏകതാ നഗറിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാവിലെ 8 മണിക്ക് ഏകതാ നഗറിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ എത്തിയ പ്രധാനമന്തി പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടന്ന് ഇന്ത്യയുടെ ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രദർശനമായ ഏകതാ ദിവസ് സമാരോഹ് നടന്നു.
പട്ടേലിന്റെ സ്മരണാർത്ഥം 150 രൂപയുടെ നാണയവും സ്റ്റാമ്പും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. ഏകതാ നഗറിൽ തന്നെയാണ് ഈ പരിപാടിയും സംഘടിപ്പിച്ചത്.
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലാഭായ് പട്ടേലിന്‍റെ ജന്മ വാർഷിക പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. പട്ടേലിന്റെ കുടുംബാംഗങ്ങളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സർദാർ പട്ടേലിന്റെ ചെറുമകനായ ഗൗതം പട്ടേൽ, ഭാര്യ നന്ദിത, മകൻ കേദാർ, മരുമകൾ റീന, ചെറുമകൾ കരീന എന്നിവരോടൊപ്പം സാംസ്കാരിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. ഏകതാ നഗറിൽ ഉൾപ്പെടെ 1,220 കോടി രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഒപ്പം 25 ഇലക്ട്രിക് ബസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Met the family of Sardar Vallabhbhai Patel in Kevadia. It was a delight to interact with them and recall the monumental contribution of Sardar Patel to our nation. pic.twitter.com/uu1mXsl3fI
— Narendra Modi (@narendramodi) October 30, 2025















