കൊല്ലം: വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര മേഖല പ്രസിഡൻ്റും കെഎസ്ആർടിസി താത്കാലിക ജീവനക്കാരനുമായ മനേഷ് ആണ് അറസ്റ്റിലായത്. വിദ്യാർഥിത്ഥിനിയുടെ സ്വർണമോതിരവും 500 രൂപയുമാണ് ഇയാൾ കൈവശപ്പെടുത്തിയത്.
വിദ്യാർത്ഥിനിയുടെയും സുഹൃത്തിന്റെ വീഡിയോ ചിത്രീകരിച്ചായിരുന്നു ഭീഷണി. 60,000 രൂപ വിലവരുന്ന മോതിരമാണ് മനേഷ് തട്ടിയെടുത്തത്. ഇതുകണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെയും സുഹൃത്തിന്റെയും പരാതിയിൽ ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്.















