തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 21-കാരൻ അറസ്റ്റിൽ. വർക്കലയിലാണ് സംഭവം. വണ്ടിപ്പുര സ്വദേശി കിരണാണ് അറസ്റ്റിലായത്. സ്കൂളിൽ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അദ്ധ്യാപകർ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുത്തു. പിന്നീട് കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്നാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.















