ജയ്പൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ജയ്പൂര്‍ നീരജ മോദി സ്കൂൾ വിദ്യാർത്ഥിനിയായ അമൈറയാണ് മരിച്ചത്. അദ്ധ്യാപകരുടെ മാനസിക പീഡനമാണ് കുട്ടി ജീവനൊടുക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്. കുട്ടി ചാടുന്നതിന്റെ സിസിടി വി ദൃശ്യങ്ങൾ പുറത്തുവന്നു. കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില്‍ കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 47 അടി ഉയരത്തിൽ നിന്നാണ് പെൺകുട്ടി വീണത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.















