കൊല്ലം: കൊല്ലത്ത് നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു. നഗരപരിധിയിലെ 26 സ്കൂളുകൾക്ക് ജില്ലാ കളക്ടർ ആണ് അവധി നൽകിയത്.
നാളെ കൊല്ലത്ത് ഉപരാഷ്‌ട്രപതിയുടെ സന്ദർശനമുണ്ട്. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.
ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ 2025 നവംബർ 3, 4 തീയതികളിലാണ് കേരളത്തിൽ സന്ദർശനം നടത്തുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ഉപരാഷ്‌ട്രപതി ആയതിന് ശേഷമുള്ള സിപി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദർശനമാണിത്. മൂന്നാം തീയതി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ വജ്രജൂബിലി ആഘോഷങ്ങളിൽ അദ്ദേഹം മുഖ്യ അതിഥിയായി പങ്കെടുക്കും.
കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായും ഉപരാഷ്‌ട്രപതി സംവദിക്കും. നാലാം തീയതി തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്‌ട്രപതി സന്ദർശിക്കും.















