പത്തനംതിട്ട: ക്രെയിൻ സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം. കോന്നി അരുവാപ്പുലമാണ് അപകടമുണ്ടായത്. തോപ്പിൽ മിച്ചഭൂമിയിൽ താമസിക്കുന്ന രാജി (36) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. എതിർദിശയിൽ നിന്ന ക്രെയിനിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം. സംഭവത്തിന് പിന്നാവെ ക്രെയിൻ ഓപ്പറേറ്റർ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















