തിരുവനന്തപുരം: കന്നഡ സീരിയൽ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരു വൈറ്റ് ഫീൽഡിൽ താമസിക്കുന്ന നവീനാണ് അറസ്റ്റിലായത്. സാമൂഹിക മാദ്ധ്യമം വഴിയാണ് യുവാവ് നടിക്ക് അശ്ലീല സന്ദേശം അയച്ചത്. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് നവീൻ.
കുറച്ച് ദിവസം മുൻപ് നടിക്ക് യുവാവ് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. ആരാധകൻ എന്ന നിലയിൽ നടി റിക്വസ്റ്റ് സ്വീകരിച്ചതിന് പിന്നാലെ നിരന്തരം സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. സ്വകാര്യ അശ്ലീല ഫോട്ടോകൾ അയക്കാൻ തുടങ്ങിയതോടെ നടി നേരിൽ വിളിച്ച് വിലക്കി. എന്നിട്ടും അയക്കുന്നത്
തുടർന്നെന്നും പരാതിയിൽ പറയുന്നു. തുടർന്ന് അക്കൗണ്ട് ബ്ലോക്ക് ചെയ്തെങ്കിലും മറ്റൊരു അക്കൗണ്ട് വഴി സന്ദേശം അയക്കുന്നത് തുടരുകയായിരുന്നു.തെലുങ്ക്, കന്നഡ സീരിയലിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. അന്നപൂർണ്ണേശ്വരി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.















