മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്‌ക്കും 180 വർഷം കഠിന തടവ് വിധിച്ച് കോടതി. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 11, 75,000 രൂപ പിഴയും പ്രതികൾ അടയ്‌ക്കണം
പാലക്കാട് സ്വദേശിയായ യുവാവിനും തിരുവനന്തപുരം സ്വദേശിനിക്കുമാണ് ശിക്ഷ. 2019 മുതൽ 2021 വരെ രണ്ട് വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പലപ്പോഴും മദ്യം നൽകി നഗ്നവീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. രണ്ടു വർഷത്തോളം പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2019 ലാണ് പെൺകുട്ടിയുടെ അമ്മ പാലക്കാട് സ്വദേശിക്കൊപ്പം താമസം തുടങ്ങിയത്. ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോൾ കുട്ടിയെ മുറിയിൽ അടച്ചിട്ട നിലയിലായിരുന്നു. ബന്ധുക്കൾ വിവരം അറിയച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ സംരക്ഷണം ഏറ്റെടുത്തു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം വെളിപ്പെടുത്തിയത്.















