കണ്ണൂർ: കുറുമാത്തൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ പൊലീസിന് മൊഴി നൽകി.
തിങ്കളാഴ്ച രാവിലെയാണ് ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ കിണറ്റിൽ വീണ് മരിച്ചത്. അയൽവാസിയാണ് കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ പിന്നീട് പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുളിപ്പിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണു എന്നാണ് അമ്മ ആദ്യം പറഞ്ഞത്. അമ്മയുടെ മൊഴിയിൽ അസ്വാഭാവികത തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ പിതാവ് വിദേശത്താണ്.















