ശതജ്യോതി 2025 : യുകെ മലയാളി ഹിന്ദുകൂട്ടായ്മ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം വിൽടണിൽ നടന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ശതജ്യോതി 2025 : യുകെ മലയാളി ഹിന്ദുകൂട്ടായ്മ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം വിൽടണിൽ നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2025, 04:40 pm IST
FacebookTwitterWhatsAppTelegram

വിൽട്ടൻ : യുകെയിലെ മലയാളിഹൈന്ദവ സമൂഹത്തിന്റെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ (OHM UK) യുടെ ഏഴാമത് വാർഷിക പരിവാർ ശിബിരം ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ടോൺടണിനടുത്തുള്ള വിൽട്ടണിലെ നെറ്റിൽകോംബ് കോർട്ട് ഫീൽഡ് സ്റ്റഡി സെന്ററിൽ വെച്ച് വിജയകരമായി സമാപിച്ചു.

മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിവിധ സെമിനാറുകളും ചർച്ചകളും കൂടാതെ, കളികളും, യോഗയും, പ്രാണായാമവും ഉൾപ്പെടെയുള്ള ശാരീരിക, ബൗദ്ധിക സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.

2017 മുതൽ നടന്നുവരുന്ന ഈ വാർഷിക ശിബിരങ്ങൾ 2022 മുതൽ രണ്ട് ഭാഗങ്ങളായാണ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന കാര്യകർത്താ പരിശീലന ശിബിരത്തിൻ (Leadership Training Camp) 120 പേർ പങ്കെടുത്തപ്പോൾ, എല്ലാ കുടുംബാംഗങ്ങൾക്കുമായുള്ള ഏകദിന പരിവാർ ശിബിരത്തിൽ 250 പേർ പങ്കെടുത്തു.

ശിബിരത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ ഹിന്ദു സ്വയംസേവക് സംഘ് യുകെ (HSS UK) സംഘചാലക് ആയ മാന്യ ധീരജ് ജി ഷാ, ഹിന്ദു സ്വയംസേവക സംഘത്തിന്റെ വിശ്വ വിഭാഗ് സഹ സംയോജക് രാം ജി വൈദ്യ എന്നിവർ പങ്കെടുത്തു. ഇവർ OHM UK-യുടെ വിവിധ പദ്ധതികളായ ചിദഗ്നി (സാമൂഹിക കുടുംബ ക്ഷേമ പ്രവർത്തനം), OHM UK സേവ (സേവന കാര്യങ്ങൾ), ബാലഭാരതി UK (കുട്ടികൾക്കായുള്ള പ്രസ്ഥാനം), OFBJP UK കേരളാ ചാപ്റ്റർ (രാഷ്‌ട്രീയ കാര്യ സമിതി), കേരള ഹിന്ദു വിദ്യാർത്ഥി പരിഷത്ത് (വിദ്യാർത്ഥി വിഭാഗം) എന്നിവയുടെയെല്ലാം വാർഷിക പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

യുകെയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളി കുടുംബങ്ങൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു. കൂടാതെ, സംഘടനയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശിബിരത്തിൽ പങ്കെടുത്തവർ ശതജ്യോതി 2025 പരിവാർ ശിബിരത്തിന്റെ വിജയത്തിൽ അതീവ സംതൃപ്തി രേഖപ്പെടുത്തി.

Tags: SUBOHM UKയുകെ മലയാളി ഹിന്ദുകൂട്ടായ്മ
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies