കൊച്ചി : ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി അറസ്റ്റിൽ.
തേഞ്ഞിപ്പലം സ്വദേശി ജയപ്രകാശിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിക്കുമെന്നായിരുന്നു ഭീഷണി.
ഇന്നലെ ഫേസ്ബുക്കിലാണ് ഇയാൾ ആത്മഹത്യാ ഭീഷണി പോസ്റ്റ് ചെയ്തത്.
രഹസ്യവിവരഞ്ഞെ തുടർന്ന് നടത്തിയ തെരച്ചിലിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിനു സമീപത്തു നിന്നും ഇയാളെ പിടികൂടുകയായിരുന്നു.















