റായ്പുർ: ഛത്തീസ്ഗഡിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ 6 മരണം. ബിലാസ്പൂരിൽ ആണ് അപകടം നടന്നത്. പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിക്കുകയായിരുന്നു. നിരവധി ബോഗികൾ പാളം തെറ്റി. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി സംശയം. 6 മരണം സ്ഥിരീകരിച്ചു.
ഛത്തിസ്ഗഡിലെ ബിലാസ്പുർ ജില്ലയിൽ ജയ്റാംനഗർ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. ഒരേ ട്രാക്കിലാണ് ട്രെയിനുകൾ സഞ്ചരിച്ചതെന്നാണ് വിവരം. മുന്നിൽ പോയ ഗുഡ്സ് ട്രെയിനിലേക്ക് മെമു ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ബിലാസ്പുർ-കാട്നി റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചു വിട്ടു.















