വാരാണസി : വിമാനത്തിന്റെ എമർജെൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. വാരാണസിയിൽ നിന്ന് മുംബൈയിലേയ്‌ക്ക് പുറപ്പെട്ട ആകാശ എയർ വിമാനത്തിലായിരുന്നു സംഭവം. ജോന്‍പുര്‍ സ്വദേശിയായ സുജിത് സിംഗ് എന്നയാളാണ് വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്കുള്ള ക്യുപി 1497 വിമാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം 6.45 നാണ് സംഭവം.
ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചതോടെ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിക്കുകയായിരുന്നു. കൗതുകം കൊണ്ടാണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു.തുടർന്ന് രാത്രി 7.45 ന് സുരക്ഷാ പരിശോധനയ്‌ക്ക് ശേഷമാണ് വിമാനം മുംബൈയിലേയ്‌ക്ക് യാത്ര തിരിച്ചത്.















