ഇസ്ളാമാബാദ് : പാകിസ്ഥാൻ സുപ്രീംകോടതിയിൽ വൻ സ്ഫോടനം. 112 പേർക്ക് പരുക്കേറ്റതായി വിവരം. സുപ്രീംകോടതിയുടെ നിരവധി ഭാഗങ്ങൾ തകർന്നതായി റിപോർട്ടുണ്ട് . ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കോടതി മുറികളിൽ പലതിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സുപ്രീം കോടതി കെട്ടിടത്തിലെ സെൻട്രൽ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്കിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് SAMAA ടിവി റിപ്പോർട്ട് ചെയ്തു . സ്ഫോടനത്തിന്റെ ആഘാതത്തിൽ സുപ്രീം കോടതി പരിസരം കുലുങ്ങി, അഭിഭാഷകരും ജഡ്ജിമാരും മറ്റ് ജീവനക്കാരും പുറത്തേക്ക് ഓടി.
അതേസമയം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
രണ്ട് പേരുടെ നില ഗുരുതരമാണെന്നും എസി ടെക്നീഷ്യന് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും ശരീരത്തിന്റെ 80 ശതമാനവും ബാധിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.















