മഞ്ചേരി: 12 കാരിയെ രണ്ട് വർഷത്തോളം ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മയ്‌ക്കും കാമുകനും 180 വർഷത്തെ കഠിന തടവിന് കഴിഞ്ഞ ദിവസം മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചിരുന്നു. ശിശുക്ഷേമ സമിതിയിലെ ജീവനക്കാരിയോട് കുട്ടി ചോദിച്ച ചോദ്യത്തിലൂടെയാണ് ക്രൂര പീഡനം പുറത്തുവന്നത്. ‘തലയിൽ സിസിടിവി ഫിറ്റ് ചെയ്യുമോ’ എന്നായിരുന്നു കുട്ടി ചോദിച്ചത്. അതെന്താ മോളേ അങ്ങനെ ചോദിച്ചത് എന്ന ജീവനക്കാരിയുടെ ചോദ്യത്തിന് കുട്ടി നൽകിയ മറുപടി ഇതായിരുന്നു. ‘അമ്മ പറഞ്ഞിട്ടുണ്ട് എന്റെ തലയില്‍ സിസിടിവി ചിപ്പ് ഫിറ്റ് ചെയ്തിട്ടുണ്ടെന്ന്, ഞാൻ ആരോട് എന്തുപറഞ്ഞാലും അമ്മയ്‌ക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞതായും’ കുട്ടി വെളിപ്പെടുത്തി. പിന്നീട് വിശദമായി വിവരം ആരാഞ്ഞപ്പോഴാണ് രണ്ട് വർഷത്തെ ക്രൂരത കുട്ടി ഒന്നോന്നായി പറഞ്ഞത്.
അമ്മ കുട്ടിക്ക് മദ്യം നൽകുമായിരുന്നു. കുട്ടിയുടെ മുന്നിൽ വച്ച് അമ്മയും രണ്ടാനച്ഛനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട്. ബെഡ്റൂമിലേക്ക് വിളിച്ചുവരുത്തി സെക്സ് വിഡിയോസ് മൊബൈലില്‍ കാണിച്ചുകൊടുക്കും. നിരവധി തവണ ബെഡ്റൂമില്‍വച്ച് അമ്മ നോക്കി നില്‍ക്കെ കാമുകൻ കുട്ടിയെ ബലാത്സംഗത്തിനും ഓറല്‍സെക്സിനും വിധേയമാക്കിയെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു. തലയിൽ ഫിറ്റ് ചെയ്ത സിസിടിവിയുടെ കാര്യ പറഞ്ഞ് ഭയപ്പെടുത്തിയായിരുന്നു പീഡനം.
അമ്മ തിരുവനന്തപുരം സ്വദേശിയും കാമുകൻ പാലക്കാട് സ്വദേശിയുമാണ്. ഭർത്താവിനെ ഉപേക്ഷിച്ച് 2019 മുതൽ കാമുകനൊപ്പമാണ് അമ്മ താമസിച്ചിരുന്നത്. 2019 മുതൽ 2021 വരെയായിരുന്നു ഇവർ കുട്ടിയെ ഉപദ്രവിച്ചിരുന്നത്.















