തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 57കാരൻ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. കൊടുമൺ സ്വദേശി വിജയനാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്.
വീണ് കാലിന് പരിക്കേറ്റാണ് വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായ വിജയന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് പനി പിടിപ്പെടുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
വിജയന് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വിജയന്റെ വീടും പരിസരവും പരിശോധിക്കുകയും കുടിവെള്ള പരിശോധന നടത്തുകയും ചെയ്തു.















