"പരാജയങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും പാഠം പഠിക്കുന്നില്ല; തെര‍ഞ്ഞെടുപ്പ് കമ്മിഷനെ അവർ അസഭ്യം പറയുകയാണ്": വോട്ട് മോഷ്ടിച്ചെന്ന രാഹുലിന്റെ ആരോപണത്തിൽ കിരൺ റിജിജു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പരാജയങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും പാഠം പഠിക്കുന്നില്ല; തെര‍ഞ്ഞെടുപ്പ് കമ്മിഷനെ അവർ അസഭ്യം പറയുകയാണ്”: വോട്ട് മോഷ്ടിച്ചെന്ന രാഹുലിന്റെ ആരോപണത്തിൽ കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2025, 05:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വോട്ട് മോഷ്ടിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തുടർച്ചയായ പരാജയങ്ങൾ ഉണ്ടായിട്ടും രാഹുലും കോൺ​ഗ്രസും പാഠം പഠിക്കുന്നില്ലെന്നും തെര‍ഞ്ഞെടുപ്പ് കമ്മിഷനെ നിരന്തരം അസഭ്യം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതി നൽകുകയോ തെളിവുകൾ നൽകുകയോ ചെയ്യാതെ രാഹുൽ കേവലം ആരോപണങ്ങൾ മാത്രം ഉന്നയിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചോരിയെന്നായിരുന്നു രാ​ഹുലിന്റെ പുതിയ ആരോപണം.

​കോൺഗ്രസിന് ബിഹാറിൽ ചെയ്യാനൊന്നും ബാക്കിയില്ല. അതുകൊണ്ടാണ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ഇതൊക്കെ ചെയ്യുന്നത്. അതിനാണ് ഹരിയാന വിഷയം ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ​ഗൗരവമേറിയ വിഷയങ്ങൾ സംസാരിക്കണം. അനാവശ്യമായ കാര്യങ്ങൾ സംസാരിച്ച് സമയം കളയരുതെന്നും കിരൺ റിജിജു പറഞ്ഞു.

ഹരിയാനയിലെ വോട്ടർ പട്ടികയിൽ തിരുമറി നടന്നിട്ടുണ്ടെന്നാണ് രാഹുൽ ​ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. 25 ലക്ഷം വ്യാജവോട്ടുകൾ ഉപയോ​ഗിച്ചിട്ടുണ്ടെന്നും ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും രാഹുൽ പറഞ്ഞിരുന്നു.

Tags: CongressRahul GandhiKiren Rijijuvote chori
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies