ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്താന്‍ പൊലീസ്; ചിത്രം പുറത്തുവിട്ടു; വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നും റെയില്‍വേ പൊലീസ്

Published by
Renjith Kaanjirathil

വര്‍ക്കല: ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതിയെ കീഴ്‌പ്പെടുത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി റെയില്‍വേ പൊലീസ്. പ്രതി സുരേഷിനെ കീഴ്‌പ്പെടുത്തിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനായി 9846200100 എന്ന നമ്പര്‍ പൊലീസ് പങ്കുവച്ചിട്ടുണ്ട് . ഈ വ്യക്തിയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഈ നമ്പറിലേക്ക് അറിയിക്കണമെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വേ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കണ്ടെത്തിയാല്‍ ആദരിക്കാനും പാരിതോഷികം നല്‍കാനും ആലോചനയുണ്ട്. കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാകും.

അക്രമത്തിനിരയാക്കപ്പെട്ട ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെയും പ്രതി ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ഈ സയമത്ത് ട്രെയിനിലുള്ള ഒരാളാണ് തന്നെ രക്ഷിച്ചതെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. ഈ വ്യക്തി തന്നെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തി പൊലീസിനെ ഏല്‍പ്പിച്ചതും ഇയാളാണെന്നാണ് പുറത്തു വരുന്ന വിവരം.

പെണ്‍കുട്ടികളെ ആക്രമിച്ച പ്രതിയുടെ ദൃശ്യവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കോട്ടയത്തെ ബാറില്‍ ഇരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. മദ്യപിച്ചതിന് തൊട്ടുപിന്നാലെ ട്രെയിനില്‍ കയറുകയായിരുന്നു. പ്രതി കോട്ടയത്തെ രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Share
Leave a Comment