പട്ന : ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ64 .46% പോളിംഗ് . ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബെഗുസാരായിയിലും ഏറ്റവും കുറവ് പട്‌നയിലുമാണ്. 121 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്.
ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ 102 സീറ്റുകൾ ജനറൽ വിഭാഗമായിരുന്നു, 19 എണ്ണം പട്ടികജാതിക്കാർക്കും സംവരണം ചെയ്തിരുന്നവയാണ്.
1,192 പുരുഷന്മാരും 122 സ്ത്രീകളും ഉൾപ്പെടെ ആകെ 1,314 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ മത്സരിച്ചത്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ ആണെങ്കിലും സുരക്ഷാ കാരണങ്ങളാൽ, സിമ്രി ഭക്തിയാർപൂർ, മഹിഷി, താരാപൂർ, മുൻഗർ, ജമാൽപൂർ എന്നിവിടങ്ങളിലും സൂര്യഗഢ നിയമസഭാ മണ്ഡലത്തിലെ 56 പോളിംഗ് ബൂത്തുകളിലും പോളിംഗ് സമയം വൈകുന്നേരം 5 മണിയായി ചുരുക്കിയിരുന്നു.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും ഈ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്നു,
Leave a Comment