തിരുവനന്തപുരം: കടബാധ്യത കാരണം 35 കാരൻ ജീവനൊടുക്കി. വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. മകന്റെ ചോറുണിനിടെയാണ് സംഭവം.
മകന്റെ ചോറൂണ് രാവിലെ എട്ടരയ്‌ക്കും ഒൻപതരയ്‌ക്കും ഇടയിലാണ് നിശ്ചയിച്ചിരുന്നത്. ചടങ്ങ് ആരംഭിക്കാൻ സമയമായിട്ടും അമലിനെ കണ്ടില്ല. നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് നടത്തിയ തിരച്ചലിലാണ് സമീപത്തുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണ് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപം കണ്ടെത്തി. അമൽ സുഹൃത്തുക്കളും ചേർന്ന് ഒരു ടർഫ് നടത്തുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. വിതുര പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.















