മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: നി​ല​മ്പൂ​രി​ൽ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി വിട്ടമ്മയ്‌ക്ക് ദാ​രു​ണാ​ന്ത്യം. നി​ല​മ്പൂർ പോ​ത്തു​ക​ല്ല് സ്വ​ദേ​ശി പ​ത്മി​നി​യാ​ണ് മ​രി​ച്ച​ത്.

മ​ക​നൊ​പ്പം പിൻസിറ്റിൽ ഇരുന്ന് യാ​ത്ര ചെ​യ്യ​വേ​യാ​ണ് അ​പ​ക​ടം. സാ​രി ടയറിൽ കുരുങ്ങിയതോടെ ബൈക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഗുരുതരമായി പ​രി​ക്കേ​റ്റ പ​ത്മി​നി​യെ നി​ല​മ്പുൂർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Share
Leave a Comment