ശ്രീനഗർ: കുപ്‌വാര ജില്ലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കേരൻ സെക്ടറിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാർ കോർപ്‌സ് വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രദേശത്ത് നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും സംയുക്ത ഓപ്പേറഷൻ ആരംഭിച്ചത്. വെടിവയ്പ്പ് മണിക്കൂറുകളോളം തുടർന്നു. നുഴഞ്ഞുകയറ്റം ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു എന്നും റിപ്പോർട്ടുണ്ട്.















