തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര നടയിലെ വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്ന സലീമിനെതിരെ വീണ്ടും കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്ന് റീൽസ് ചിത്രീകരിച്ചെന്ന അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്‌ളോഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജസ്‌നക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. കിഴക്കേ നടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിനാണ് അന്ന് പരാതി നൽകിയത്. അന്ന് ഗുരുതര വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നെങ്കിലും തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. ഇതിനിടെയാണ് യുവതി നിയമലംഘനം ആവർത്തിച്ചത്.
മുൻപ് ജസ്മ സലീം ഗുരുവായൂർ നടയിൽ വച്ച് കേക്ക് മുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം ഇതിനുള്ള സ്ഥലമെന്നും ഭക്തൻമാർക്കുള്ള ഇടമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിവാഹ ചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നപം ഹൈക്കോടതിയുടെ നിർദേശിച്ചിരുന്നു. ജനശ്രദ്ധ പിടിച്ച് പറ്റാൻ ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി നിലപാടെടുത്തിരുന്നു.















