കൊച്ചി: ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് വിദ്യാർത്ഥികൾ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ മൂന്നരയോടെ ചങ്ങമ്പുഴ പാർക്കിന് സമീപമായിരുന്നു അപകടം. ആലുവ ഭാഗത്ത് നിന്നും വന്ന കാർ ഡിവൈഡറിൽ ഇടിച്ച ശേഷമാണ് മെട്രോ പില്ലറിൽ ഇടിച്ചത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.















