കോഴിക്കോട്: ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ. കാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാം എന്ന പ്രചരണത്തോടെയാണ് സെമിനാർ നടത്തുന്നത്. കുറ്റ്യാടി സ്വദേശിനിയായ ഹാജിറയുടെ മരണത്തിൽ ആരോപണ വിധേയനായ ഷുഹൈബ് റിയാലുവാണ് പരിപാടിയിൽ പ്രധാനി. നസീർ ബാവ എന്നോരാളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
വിട്ടമ്മയായ ഹാജിറ മാസങ്ങൾക്ക് മുൻപാണ് അക്യുപങ്ചർ ചികിത്സയ്‌ക്കിടെ മരിച്ചത്. സ്തനാർബുദം ബാധിച്ച യുവതി മാസങ്ങളോളം ഷുഹൈബ് റിയാലുവിന്റെ ചികിത്സയ്‌ക്ക് വിധേയായിരുന്നു. ഒടുവിൽ ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്യുപങ്ചർ ചികിത്സകർക്കെതിരെ ബന്ധുക്കൾ പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
രോഗം വന്നാൽ ആശുപത്രിയിൽ ചികിത്സ തേടുന്നത് ഇസ്ലാം മതവിരുദ്ധമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പാവപ്പെട്ട രോഗികളെ വലയിലാക്കുന്നത്. മലബാർ മേഖലയിൽ വിട്ടു പ്രസവം വർദ്ധിക്കുന്നതും ഇവരുടെ സ്വാധീനത്താലാണ്. കുറ്റ്യാടി ടൗണിലാണ് സെമിനാർ നടത്തുന്നത്. പരിപാടി തടയുമെന്നും പ്രതിഷേധിക്കുമെന്നും ഒരു വിഭാഗം നാട്ടുകാർ പറയുന്നുണ്ട്.















