തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ.
വേണുവിന്റെ മരണം നിര്‍ഭാഗ്യകരമാണ്. നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യമില്ല. നിലവിലുള്ള മെഡിക്കൽ കോളജുകൾ ശക്തിപ്പെടുത്തണം. ഇപ്പോഴും സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾക്ക് സൂപ്പർ സ്പെഷ്യാലിറ്റിയിൽ പരിമിതിയുണ്ട്. വേണുവിനെ തറയിലാണ് കിടത്തിയിരുന്നത്. അവിടത്തെ പല വാർഡുകളിലും സംസ്കാരമുള്ള ആർക്കും പോകാൻ പറ്റില്ല. രോഗിയെ ഏങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാൻ സാധിക്കുന്നത്. വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതിയാണ്.
ഉപകരണങ്ങൾ കൊണ്ടുവന്നാൽ മാത്രം പോരാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. മെഡിക്കൽ കൗൺസിലിന്‍റെ പരിശോധനയ്‌ക്കായി ഡോക്ടര്‍മാരെ താൽക്കാലികമായി മാറ്റുന്നത് ഒഴിവാക്കണമെന്നും ഡോ.ഹാരിസ് ചിറയ്‌ക്കൽ ആവശ്യപ്പെട്ടു.
വേണുവിന് ചികിത്സ നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതരുടെ വാദം കുടുംബം പൂർണ്ണമായും തള്ളി. ആരോഗ്യ രംഗത്ത് കേരളം മാതൃക എന്ന് വിമ്പു പറയുന്ന മന്ത്രി വിണാ ജോർജും പിണറായി സർക്കാരിന്റെയും മുഖത്തേറ്റ അടിയാണ് വേണുവിന്റെ അവസാന ശബ്ദ സന്ദേശം. മെഡിക്കൽ കോളജിൽ അടിസ്ഥാന സൗക്യങ്ങളെ കുറിച്ച് വിണ ജോർജ് ഇടയ്‌ക്കിടെ വലിയ അവകാശ വാദങ്ങൾ ഉന്നയിക്കാറുണ്ട്. തറയിൽ കിടത്തി ചികിത്സയും മരണവും നിർബാധം തുടരുമ്പോഴാണ് പൊള്ളയായ അവകാശവാദം.















