കറാച്ചി: പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി. സൈന്യം ജനങ്ങളോട് മൃഗങ്ങളേക്കാൾ മോശമായാണ് പെരുമാറുന്നതെന്നും അഫ്രീദി ആരോപിച്ചു.
പാകിസ്ഥാൻ സൈന്യം ഖൈബർ പഖ്തൂൺഖ്വ ഗോത്രമേഖലകളിലെ പള്ളികൾക്കുള്ളിൽ നായ്‌ക്കളെ കെട്ടിയിടും. ഞങ്ങൾ പള്ളിയുടെ പവിത്രത നശിപ്പിക്കുന്നുവെന്ന് പറയുമ്പോൾ, നിങ്ങളും ഈ നായ്‌ക്കളും വ്യത്യസ്തരല്ല എന്ന് അവർ ഞങ്ങളോട് പറയും, മുഖ്യമന്ത്രി അഫ്രീദി പറഞ്ഞു. നീചമായാണ് പാക് സൈന്യം സ്ത്രീകളോട് പെരുമാറുന്നത്. ഈ പ്രവൃത്തികൾ യുദ്ധക്കുറ്റകൃത്യങ്ങൾക്ക് തുല്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പാകിസ്ഥാൻ സൈന്യം സാധാരണക്കാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപണങ്ങൾ പുതിയതല്ല. പതിറ്റാണ്ടുകളായി പ്രദേശവാസികൾ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പ്രവിശ്യയിലെ വിമോചന പോരാട്ടങ്ങൾക്ക് കാരണമായതും പാക് അധികൃതരുടെ ഇത്തരം നടപടികളാണ്.
അടത്തിടെയാണ് സൊഹൈൽ അഫ്രീദി പ്രവിശ്യയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഖൈബർ പഖ്തൂൺഖ്വയിലെ പ്രമുഖ യുവ നേതാക്കളിൽ ഒരാളായാണ് 35 കാരൻ. ഗോത്ര വേരുകളുള്ള അഫ്രീദി ഖൈബർ ജില്ലയിലെ ബാര തെഹ്‌സിലിൽ ജനിച്ചത്. പാകിസ്ഥാൻ സൈന്യത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാടിൽ അദ്ദേഹത്തിന്റെ ഗോത്രം നേരിട്ട ക്രൂരത പ്രതിഫലിക്കുന്നുണ്ട്.















