നടി ഗൗരി കിഷനെതിരെ ബോഡി ഷെയിമിംഗ് നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ. നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തമാശയ്‌ക്കാണ് ചോദിച്ചതെന്നും യൂട്യൂബർ ആർ എസ് കാർത്തിക് ന്യായീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാനസിക വിഷമമുണ്ട്. കാരണം ഗൗരി കിഷനുമായി ബന്ധപ്പെട്ട സംഭവമാണ്. ഞാൻ ഒരു രീതിയിൽ ചോദിച്ച ചോദ്യം അവർ വെറെ രീതിയിലാണ് എടുത്തത്. സ്റ്റുപിഡ്, സെൻസില്ലാത്ത ചോദ്യം എന്ന് വരെ പറഞ്ഞു. ആ കുട്ടിയെ ഞാൻ ബോഡി ഷെയിം ചെയ്തിട്ടില്ല. നായകൻ എടുത്തുയർത്തിയത് കൊണ്ടാണ് ഭാരത്തെ കുറിച്ച് ചോദിച്ചത്. തമാശയ്‌ക്കാണ് ചോദിച്ചത്. പക്ഷേ, തെറ്റിദ്ധരിക്കപ്പെട്ടു. അവരെ വേദനിപ്പിക്കണമെന്ന് ഞാൻ ചിന്തിച്ചില്ല. അവർക്ക് എന്തെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും കാർത്തിക പറഞ്ഞു.
ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് ഗൗരി കിഷനെതിരെ അധിക്ഷേപമുണ്ടായത്. എത്ര ഭാരമുണ്ടെന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ഇതിന് രൂക്ഷഭാഷയിലാണ് ഗൗരി കിഷൻ മറുപടി നൽകിയത്. സംഭവം വിവാദമായതോടെ താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഒപ്പം യൂട്യൂബറെ വിമർശിക്കുകയും ചെയ്തു.















